ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ: അപേക്ഷിക്കാനുള്ള അവസാന തിയ്യതി നീട്ടി

author-image
ഹാജിറ
New Update
sheikh-

കോഴിക്കോട്: ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ നടത്തുന്ന സ്കോളർ സ്പാർക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഡിസംബർ 13 വരെ നീട്ടി.  2024 -25 അധ്യയന വർഷത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പരീക്ഷക്ക് അപേക്ഷിക്കാനാവുക.

Advertisment

പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്ലസ് ടു പഠനം വരെയും മികവ് പുലർത്തുന്നവർക്ക് പി ജി തലം വരെയും സ്കോളർഷിപ്പും മെന്റർഷിപ്പും നൽകും. 

2025 ജനുവരി 11 നാണ് പരീക്ഷ. കേരളത്തിലും ലക്ഷദ്വീപിലും  ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളിലും പരീക്ഷ സെന്ററുകളുണ്ട്. അപേക്ഷിക്കുന്ന സമയത്തു തന്നെ പരീക്ഷ സെന്ററുകൾ തെരഞ്ഞെടുക്കാൻ സൗകര്യമുണ്ട്.

ഡിസംബർ 15 നു ശേഷം ശൈഖ് അബുബക്കർ ഫൗണ്ടേഷൻ വെബ്‌സൈറ്റിൽ കയറി പരീക്ഷയിലെ സാന്നിധ്യം ഉറപ്പിക്കുകയും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുകയും ഫീസടക്കുകയും വേണം. 

രണ്ടു മണിക്കൂർ നീളുന്ന ഒ എം ആർ പരീക്ഷയാണ് ഉണ്ടാവുക. അപേക്ഷിക്കേണ്ട വെബ്സൈറ്റ് www.safoundation.in വിശദ വിവരങ്ങൾക്കും സംശയങ്ങൾക്കും 8714786111 എന്ന നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്.

Advertisment