കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീട്ടിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസ് എടുത്തു.
കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയാണ് കേസ്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പടക്കം പൊട്ടിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. ഒലിപ്രം കടവ് വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
ഇന്നലെ രാത്രി 8.15ഓടെയാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ഗേറ്റിന് നേരെയാണ് മാരക ശബ്ദമുള്ള സ്ഫോടകവസ്തു എറിഞ്ഞത്. സ്‌കൂട്ടറിലെത്തിയ സംഘമാണ് സ്ഫോടക വസ്തു എറിഞ്ഞത്.