New Update
/sathyam/media/media_files/eCzGzBuQa9RZOZ9FgxjY.jpg)
കോഴിക്കോട്: കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ പ്രഭാത യോഗം നടക്കുന്ന വേദിയിലേക്ക് മാർച്ച് നടത്തി കെഎസ്ആര്‍ടിസി യൂണിയൻ. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Advertisment
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ല എന്നതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. 12 ഓളം ആളുകളാണ് പ്രതിഷേധവുമായി എത്തിയത്.
അതേസമയം നവകേരള സദസിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നിഷേധിച്ചതായി പരാതി. പടിയൂർ പഞ്ചായത്ത് പെരുമണ്ണ് വാർഡിലാണ് സംഭവം.
നവകേരള സദസിനു മുന്നോടിയായി പഞ്ചായത്ത് വിളിച്ചുചേർത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തിലും ഇവർ പങ്കെടുത്തിരുന്നില്ല. സി.പി.ഐ.എം ഭരിക്കുന്ന പഞ്ചായത്താണ് പടിയൂർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us