New Update
/sathyam/media/media_files/2025/05/04/r2W6oL2opZDKcOSXKKDL.jpg)
കോഴിക്കോട്: കോഴിക്കോട് സ്വകാര്യബസുകളുടെ അമിത വേ​ഗതമൂലം വീണ്ടും അപകടം. ഇത്തവണ അപകടമുണ്ടായത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റിൽ.
Advertisment
സ്വകാര്യബസിന്റെ അമിത വേഗത കണ്ട് കെഎസ്ആർടിസി ഡ്രൈവർ ബ്രേക്ക് ചവിട്ടുകയും, തുടർന്ന് ഡോറിന് അടുത്തേക്ക് തെറിച്ചു വീണ് യാത്രക്കാരിക്ക് പരുക്കേൽക്കുകയും ചെയ്തു. താമരശ്ശേരിയിലാണ് സംഭവം.
കൊടുവള്ളിയിൽ നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന സൗമിനിക്കാണ് പരുക്കേറ്റത്.
ബസ്സിന്റെ ഡോർ അടഞ്ഞു കിടന്നതിനാൽ പുറത്തേക്ക് വീഴാതെ ഇവർ രക്ഷപ്പെട്ടു. തലയ്ക്കും കാലിനും പരുക്കേറ്റ സൗമിനിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
ഗരുഡ എന്ന സ്വകാര്യ ബസ്സ് പലസ്ഥലങ്ങളിൽ നിന്നും മറികടക്കാൻ നോക്കി അപകടസാഹചര്യം സൃഷ്ടിച്ചതായി കെഎസ്ആർടിസിയിലെ യാത്രക്കാർ പറയുന്നു.