കോഴിക്കോട് ലോ കോളേജില്‍ കെഎസ് യു പ്രവര്‍ത്തകനെ മര്‍ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

New Update
KSU

കോഴിക്കോട്: കോഴിക്കോട് ലോ കോളേജിൽ കെഎസ്‌യു പ്രവർത്തകനെ മർദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.

Advertisment

കെഎസ്‍യു പ്രവർത്തകനെ മർദിച്ച 6 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചേവായൂർ പൊലീസാണ് കേസെടുത്തത്. വധശ്രമം, സംഘം ചേർന്ന് മർദ്ദിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.

രണ്ടാംവർഷ ബിരുദ വിദ്യാർഥി സഞ്ജയ് ജസ്റ്റിനാണു മർദനമേറ്റത്. ശ്യാം കാർത്തിക്ക്, റിത്തിക്ക്, അബിൻ രാജ്, ഇനോഷ്, ഇസ്മായിൽ, യോഗേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

വിദ്യാർഥിയെ ക്ലാസ് മുറിയിൽനിന്നും വിളിച്ചിറക്കി കൂട്ടം ചേർന്നു മർദിച്ചതായി കെഎസ്‍യു പ്രവർത്തകർ ആരോപിച്ചു. എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കോളേജിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‍യു അറിയിച്ചു.

Advertisment