New Update
/sathyam/media/media_files/kPjexr2no2HDxXjw3NXU.jpg)
കോഴിക്കോട്: മുസ്ലിം ലീഗ് എപ്പോഴും സമാധാനം കാംക്ഷിക്കുന്നവരാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കാഫിർ പ്രയോഗം ആണ് വടകരയിലെ പ്രശ്നങ്ങൾക്ക് തുടക്കമായത്. ലീഗ് പ്രവർത്തകന്റെ പേരിലാണ് ആവശ്യമില്ലാതെ ഫേക്ക് ആയ പ്രയോഗം വന്നത്.
Advertisment
അത് ഫേക്ക് ആണെന്ന് ലീഗ് തെളിയിച്ചു, നിയമനടപടി സ്വീകരിക്കുകയും ചെയ്തു. അത് ആരാണ് ചെയ്തത് എന്ന് പറയേണ്ടതിന്‍റെ ഉത്തരവാദിത്തം സർക്കാരിനും പൊലീസിനുമാണ്. രംഗം വഷളാക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്തതാരെന്നു കണ്ടെത്തണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'സമാധാന ശ്രമത്തിന് അത്യാവശ്യമായി വേണ്ടത് കാഫിർ പ്രയോഗം നടത്തിയ ആളെ കണ്ടെത്തുകയാണ്. പൊലീസ് കണ്ടെത്തിയില്ലെങ്കിൽ ഞങ്ങൾ നിയമനടപടിയുമായി മുന്നോട്ട് പോകും
സമാധാന ശ്രമങ്ങൾ അതിന്റെ വഴിക്ക് നടക്കട്ടെ. അതിനോട് നിസഹകരിക്കില്ല. അങ്ങനെ സമൂഹത്തിൽ കലക്ക് ഉണ്ടാക്കുന്ന ചരിത്രം ലീഗിനില്ല'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.