മൂന്നാം സീറ്റ് ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല; അന്തിമ തീരുമാനം യു ഡി എഫ് യോഗത്തിലുണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

New Update
വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതു കോണ്‍ഗ്രസിനു മാത്രം അറിയാവുന്ന കാരണങ്ങള്‍ കൊണ്ടാണ് ; മറ്റൊരു പാര്‍ട്ടി ഇടപെട്ടതുകൊണ്ടാണ് രാഹുലില്‍ വയനാട്ടില്‍ വരാത്തതെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെക്കുറിച്ച് അഭിപ്രായമൊമന്നും പറയുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വിഷയത്തിൽ മുസ്ലിം ലീഗ് അടിയന്തര യോഗം ചേർന്നു. ലീഗ് നേതൃ സമിതിയാണ് പാണക്കാട് യോഗം ചേർന്നത്. മൂന്നാം സീറ്റിൽ നിലപാട് കടുപ്പിക്കാനാണ് ലീഗ് തീരുമാനം.

Advertisment

കോൺഗ്രസുമായി ചർച്ച തുടരും. ഇത്തവണ വിട്ട് വീഴ്ച ചെയ്യേണ്ടതില്ലെന്നാണ് യോഗ തീരുമാനം. മൂന്നാം സീറ്റ് വിഷയത്തിൽ ഉറച്ച് നിൽക്കണമെന്ന് യോഗത്തിൽ എല്ലാ നേതാക്കളും ആവശ്യപ്പെട്ടു.

മൂന്നാം സീറ്റ് ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.

യോഗത്തിൽ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തിയെന്നും മൂന്നാം സീറ്റ് വിഷയത്തിൽ അന്തിമ തീരുമാനം യു ഡി എഫ് യോഗത്തിലുണ്ടാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisment