കോഴിക്കോട്ട് മലയാള ചലച്ചിത്ര കാണികളുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച കുതിരവട്ടം പപ്പു അനുസ്മരണം സംഘടിപ്പിക്കും

New Update
അന്തരിച്ചിട്ടും പ്രേക്ഷക മനസ്സിൽ ജീവിക്കുന്ന കുതിരവട്ടം പപ്പു...

കോഴിക്കോട്: ഹാസ്യനടനും, സ്വഭാവനടനുമായിരുന്ന കുതിരവട്ടം പപ്പുവിന്റെ 24ആം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഫെബ്രുവരി 25 ഞായറാഴ്ച വൈകിട്ട് 2.30 ന് ആചരിക്കാൻ മലയാള ചലച്ചിത്ര കാണികളുടെ ആഭിമുഖ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.

Advertisment

 കോഴിക്കോട് ചാലപ്പുറം മൂരിയാട് പാലത്തിനു സമീപം മാനുവൽ കോമ്പൗണ്ടിൽ മലയാള ചലച്ചിത്രകാണികൾ ( മക്കൾ) ഓഫീസ് അങ്കണത്തിൽ സംസ്ഥാന പ്രസിഡണ്ട് ഷെവലിയാർ സിഇ ചാക്കുണ്ണി അധ്യക്ഷത വഹിക്കുന്ന അനുസ്മരണ സമ്മേളനം കോഴിക്കോട് മേയർ ഡോക്ടർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. 

സാമൂഹിക സാംസ്കാരിക - ചലച്ചിത്ര - സീരിയൽ - നാടക - സാഹിത്യ മേഖലയിലെ പ്രശസ്തരും ചടങ്ങിൽ സംബന്ധിക്കും.

Advertisment