കുറ്റ്യാടിയിൽ യുവതിയുടെ മൃതദേഹം പുഴയില്‍;ദേഹത്ത് പരിക്കുകള്‍ ! ഒപ്പം താമസിച്ചിരുന്നയാൾ കസ്റ്റഡിയിൽ

കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.  യുവതിയുടെ ദേഹത്ത് പരിക്കുകള്‍ ഉണ്ട്. കൂടെ താമസിച്ചിരുന്ന വാസുവിനെ സംഭവശേഷം കാണാതാവുകയായിരുന്നു

New Update
1do not cross

കോഴിക്കോട്: വാളൂക്ക് പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിൽ കൂടെ താമസിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് നിരവിൽപുഴ അരിമല കോളനിയിൽ ബിന്ദു (സോണിയ-40) ആണ് മരിച്ചത്. ബിന്ദുവിനൊപ്പം താമസിച്ചിരുന്ന വാസു എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Advertisment

കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.  യുവതിയുടെ ദേഹത്ത് പരിക്കുകള്‍ ഉണ്ട്. കൂടെ താമസിച്ചിരുന്ന വാസുവിനെ സംഭവശേഷം കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 

Advertisment