New Update
/sathyam/media/media_files/33dDe6u5HPHCdxeMmc0s.jpg)
കോഴിക്കോട്: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈറ്റ് ഫര്‍വാനിയ ഏരിയ അംഗം പരേതനായ സഹദ് കുതിരോടിയുടെ കുടുംബത്തിനുള്ള കുടുംബ ക്ഷേമ പദ്ധതി ആനുകൂല്യം ഇരുപതാം മൈലിൽ ഉള്ള സഹദിന്റെ വസതിയിൽ വെച്ച് അസോസിയേഷൻ പ്രവർത്തകരുടെ സാന്നിധ്യത്തിൽ കെ. മുരളീധരൻ എംപി കുടുംബത്തിന് കൈമാറി.
Advertisment
പ്രസ്തുതചടങ്ങിൽ മൂടാടി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ഉസ്ന. എ. വീ, രാഷ്ട്രീയ സാംസ്കാരിക നേതാക്കളായ വിനോദ്.കെ.ടി, കാളിയേരി മൊയ്തു, സന്തോഷ്.കെ ടി, അസോസിയേഷൻ പ്രതിനിധികളായ പ്രസിഡന്റ് നജീബ് പീ.വി, രക്ഷാധികാരി സിറാജ് എരഞ്ഞിക്കൽ, ഓർഗനൈസിംഗ് സെക്രട്ടറി മജീദ്.എം.കെ, കേന്ദ്ര നിർവ്വാഹക സമീതി അംഗം ഷാജി. കെ വി
മുൻ പ്രസിഡന്റ് രാജഗോപാൽ എടവലത്ത്. മുൻ രക്ഷാധികാരി പ്രമോദ് ആർ. ബി, മുൻ ഭരണസമീതി അംഗങ്ങളായ മുനീർ മരയ്ക്കാൻ, ശശീധരൻ കോവിലേരി എന്നിവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us