New Update
/sathyam/media/media_files/img-20240606-wa0011.jpg)
കോഴിക്കോട്: അച്ചടക്ക നടപടിയെടുത്ത് സസ്പെൻഡ് ചെയ്യപ്പെട്ടവർക്ക് പകരം പുതിയ ഭാരവാഹികളെ ഉൾപ്പെടുത്തി കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി പുന:സംഘടിപ്പിച്ചു.
Advertisment
മുസ്തഫ കാരി മലപ്പുറം (ജനറൽ സെക്രട്ടറി), റഊഫ് മശ്‌ഹൂർ തങ്ങൾ (വൈസ് പ്രസിഡണ്ട്) അബ്ദുൽ സലാം പട്ടാമ്പി പാലക്കാട് (സെക്രട്ടറി), ഉപദേശക സമിതി ചെയർമാനായി ടി.ടി. സലീമി നെയും വൈസ് ചെയർമാനായി ബഷീർ ബാത്തയേയും തിരഞ്ഞെടുത്തു.
അംഗങ്ങളായി കെ. ടി.പി.അബ്ദുറഹിമാൻ, ഇബ്രാഹീം കൊടക്കാട്ട്, കെ.കെ.പി ഉമ്മർ കുട്ടി, ഇസ്മാഈൽ ബേവിഞ്ച, സിദ്ദീഖ് വലിയകത്ത് എന്നിവരെയും നിയോഗിച്ചു. നിലവിലുള്ള മറ്റു ഭാരവാഹികൾ തൽസ്ഥാനങ്ങളിൽ തുടരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.