കനത്ത മഴ: കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം - തലയാട് റോഡിൽ മണ്ണിടിച്ചിൽ; വലിയ പാറക്കല്ലുകളും മണ്ണും ഒരുമിച്ച് റോഡിലേക്ക് പതിച്ചു; വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു

28 -ാം മൈൽ - തലയാട് ഭാഗത്ത് മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തികളുടെ ഭാഗമായി റോഡിന്‍റെ വീതി കൂട്ടുന്നതിനാൽ പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യതയേറെയാണ് മുന്നറിയിപ്പുണ്ട്.

New Update
landslide

കോഴിക്കോട് : കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം - തലയാട് റോഡിൽ 28 -ാം മൈലിനടുത്ത് കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ. വലിയ പാറക്കല്ലുകളും മണ്ണും ഒരുമിച്ച് റോഡിലേക്ക് പതിച്ചതോടെ വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. തിങ്കളാഴ്‌ച (ജൂൺ 10) രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.

Advertisment

ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവർത്തികൾ അതിവേഗം നടക്കുകയാണ്. 28 -ാം മൈൽ - തലയാട് ഭാഗത്ത് മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തികളുടെ ഭാഗമായി റോഡിന്‍റെ വീതി കൂട്ടുന്നതിനാൽ പ്രദേശത്ത് മണ്ണിടിച്ചിലിന് സാധ്യതയേറെയാണ് മുന്നറിയിപ്പുണ്ട്.

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഈ മേഖലയിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു. 

Advertisment