/sathyam/media/media_files/2025/04/09/TEVv80InS2Xsj4H7fRrp.jpg)
കോഴിക്കോട്: യുവ സമൂഹത്തെ ലഹരി വിമുക്തമാക്കുവാനുള്ള ദൗത്യത്തിൽ രാഷ്ട്രീയ പാർട്ടികൾ അരയും തലയും മുറുക്കി രംഗത്തിറങ്ങേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് ലോക് ജനശക്തി പാർട്ടി (രാംവിലാസ് ) സംസ്ഥാന പ്രസിഡൻ്റ് പി എച്ച് രാമചന്ദ്രൻ പറഞ്ഞു.
ലോക് ജനശക്തി പാർട്ടി കോഴിക്കോട് ജില്ലാ കൺവെൻഷൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എൻ ഡി എ മുന്നണിയിൽ ശക്തമായ സാന്നിദ്ധ്യമറിയിക്കാൻ എൽജെപിക്ക് സാധിച്ചിട്ടുണ്ടെന്നും വഖഫ് ബില്ലുൾപ്പെടെയുള്ള കേന്ദ്രസർക്കാറിൻ്റെ ശക്തമായ ഇടപെടലിൻ്റെ ഭാഗമായി കേരളത്തിൽ എൻ ഡി എ മുന്നണിയോടുള്ള തൊട്ടു കൂടായ്മ മാറിയെന്നത് അടുത്ത തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് പീറ്റർ, ഇപി ഗംഗാധരൻ, ചന്ദ്രൻ മാസ്റ്റർ, ഷാനേഷ് കൃഷ്ണ, ഷീജ, ഷെറിൽ എന്നിവർ പ്രസംഗിച്ചു.
പുതിയ ജില്ലാ കമ്മറ്റി ഭാരവാഹികളായി ഷനൂപ് താമരക്കുളം (പ്രസിഡൻ്റ് ), അൻവർ ടി, കെ ബിനുകുമാർ, കെ വിദോ അക്ഷയ് ( വൈസ് പ്രസിഡൻ്റ്), ഷെറിൽ മൂത്താട്ട് ( ജനറൽ സെക്രട്ടറി ), ഷാനേഷ് കൃഷ്ണ,രഘു പ്രസാദ് (സെക്രട്ടറി ), സലീം പന്തീരാങ്കാവ് (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.