ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/Ow0c32FDWUSz2dhaIMYd.jpg)
കൊടുവള്ളി: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. ചുണ്ടപ്പുറം ഹംസയുടെ മകൻ യൂസഫ് (25) ആണ് മരിച്ചത്. മിനി സിവിൽ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.
Advertisment
ഇയാളുടെ ചെരിപ്പും കുടയും കെട്ടിടത്തിൽ അഴിച്ചുവച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ വീണു മരിച്ചതാണെന്ന് സംശയിക്കുന്നു.
ഇയാൾ മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us