/sathyam/media/media_files/qfkcbTkBJul6aS9xb48B.jpg)
കോഴിക്കോട്: ഫെബ്രുവരി 3 ന് നടക്കുന്ന മർകസ് സനദ് ദാന, ഖത്മുൽ ബുഖാരി സമ്മേളനത്തിന്റെ ഭാഗമായി നടന്ന അലുംനി ഡെലിഗേറ്റ്സ് കോൺക്ലേവ് സമാപിച്ചു. രാവിലെ 9 മുതൽ വൈകുന്നേരം 3 വരെ നടന്ന കോൺക്ലേവിൽ വിവിധ സെഷനുകളിലായി 12 രാഷ്ട്രങ്ങളിൽ നിന്നുള്ള പൂർവവിദ്യാർഥികൾ സംബന്ധിച്ചു. പ്രതിനിധി സമ്മേളനം മർകസ് ഡയറക്ടർ ജനറലും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മ്ദ് ഫൈസി ഉദ്ഘാടനം ചെയ്തു. അലുംനി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. സാംസ്കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ ആശംസയർപ്പിച്ചു.
ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന 'വിത്ത് ദ ലെജൻഡ്' സെഷനിൽ മർകസ് സ്ഥാപകൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സദസ്സുമായി സംവദിച്ചു. മർകസിന്റെ സന്ദേശവും പ്രവർത്തനവും ലോകവ്യാപകമായി പ്രചരിപ്പിക്കാനും മർകസ് മാതൃക വ്യാപിപ്പിക്കാനും പൂർവ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. അലുംനി പാർലിമെന്റ്, ബ്രില്ലെന്റ് ടാൽക്, മെന്റേഴ്സ് ഇന്ററാക്ഷൻ തുടങ്ങി പൂർവവിദ്യാർഥികളുടെ സാമൂഹികവും സാമ്പത്തികവും കുടുംബപരവുമായ ഉന്നമനത്തിനുതകുന്ന വിവിധ സെഷനുകളും കോൺക്ലേവിന്റെ ഭാഗമായി നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us