/sathyam/media/media_files/2025/11/17/mdc-2025-11-17-17-43-35.jpg)
ദേശീയപാത 66ൽ അപകടം തുടരുന്ന സാഹചര്യത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഓഫീസിൽ ചേർന്ന അടിയന്തര യോഗത്തിൽ പ്രസിഡന്റ് ഷെവലിയർ സി. ഇ. ചാക്കുണ്ണി സംസാരിക്കുന്നു. സീനിയർ വൈസ് പ്രസിഡണ്ട്.എ. ശിവശങ്കരൻ, സെക്രട്ടറി പി ഐ അജയൻ, ടി പി വാസു എന്നിവർ
കോഴിക്കോട്: ദേശീയപാത 66 ൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ തുടർച്ചയായി അപകടങ്ങളും മണ്ണിടിച്ചിലും മതിലുകൾ ഉൾവലിയലും അതുമായി ബന്ധപ്പെട്ട മറ്റ് അപകടങ്ങളും ആവർത്തിക്കുന്ന സാഹചര്യത്തിൽ ഒരു പൂർണ്ണമായ സുരക്ഷാ ഓഡിറ്റിന്റെ ആവശ്യകത അനിവാര്യമായിരിക്കുകയാണ്.
ഇന്ത്യൻ റോഡ്സ് കോൺഗ്രസ് (ഐആര്‍സി) നിശ്ചയിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് ദേശീയപാതയുടെ രൂപകൽപ്പന, നിർമ്മാണം, പരിപാലനം എങ്കിലും തുടർ അപകടങ്ങൾ ഉണ്ടാകുന്നതിൽ പൊതുസമൂഹം ആശങ്കയിലാണ്.
ദേശീയപാത അതോറിറ്റി നടത്തുന്ന ഭാഗികമായ സുരക്ഷ ഓഡിറ്റിനു പുറമേ കേരളത്തിൽ എൻ ഐ ടി പോലുള്ള സ്ഥാപനങ്ങളിലെ വിദഗ്ദ്ധർ ഉൾപ്പെട്ട ഒരു സംഘത്തെ കൊണ്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സുരക്ഷ ഓഡിറ്റ് ഉടൻ നടത്തണമെന്നും ജന സുരക്ഷ മുൻനിർത്തി റോഡ് നിർമ്മാണ പ്രവർത്തികൾ വിദഗ്ധരായ തൊഴിലാളികളെ കൊണ്ട് മാത്രം ചെയ്യിക്കണമെന്നും മലബാർ ഡെവലപ്മെൻറ് കൗൺസിൽ പ്രസിഡൻറ് ഷേവലിയാർ സി ഈ ചാക്കുണ്ണി ആവശ്യപ്പെട്ടു.
ഈ വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് വിളിച്ചുചേർത്ത കൗൺസിലിന്റെ ഒരു അടിയന്തര മീറ്റിംഗിൽ അധ്യക്ഷത വഹിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യോഗത്തിൽ എം ഡി സി സീനിയർ വൈസ് പ്രസിഡന്റ് എ ശിവശങ്കരൻ, ജനറൽ സെക്രട്ടറി അഡ്വ. എം കെ അയ്യപ്പൻ, സെക്രട്ടറിമാരായ പി ഐ അജയൻ, കുന്നോത്ത് അബൂബക്കർ, ഖജാൻജി എം വി കുഞ്ഞാമു വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി ജിയോ ജോബ്, റിയാസ് നെരോത്ത് (കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ), കെ പി സുധാകരൻ, നോവക്സ് മൻസൂർ സി കെ (സിറ്റി മർച്ചൻസ്) തുടങ്ങിയവർ സംബന്ധിച്ചു.
പണി പൂർണ്ണമായും പൂർത്തീകരിച്ചതിനു ശേഷം മാത്രമേ ടോൾ പിരിവ് ആരംഭിക്കാവു എന്ന് ബന്ധപ്പെട്ടവരോട് യോഗം ആവശ്യപ്പെട്ടു. ജോഷി വി ചുങ്കത്ത് സ്വാഗതവും സി സി മനോജ് നന്ദിയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us