ഐ എൽ എസ് കൊൽക്കത്തയിലേക്ക്  മാറ്റാനുള്ള കരാർ മരവിപ്പിക്കണം- മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ.

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാന സർവ്വീസ് പുനരാരംഭിക്കുമെന്നപ്രതീക്ഷ അസ്തമിക്കുകയാണ്

New Update
a

കോഴിക്കോട്: വിമാനത്താവളത്തിൽ സ്ഥാ പിക്കാൻ മൂന്ന് കോടിയിലധികം വില വരുന്ന വിദേശ നിർമ്മിത ഐ എൽ എസ് , വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനു വേണ്ടി റെസയുടെ (Runway end Safety Area) നീളം കൂട്ടുന്ന ജോലി വൈകുന്നുവെന്ന ആരോപണവുമായി മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ.

Advertisment

 ഇതുസംബന്ധിച്ച് പ്രധാന മന്ത്രി,  വ്യോമയാന വകുപ്പ് മന്ത്രി, ഡിജിസിഎ, കേരള മുഖ്യ മന്ത്രി,  കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ, കോഴിക്കോട് വിമാന താവള ഉപദേശക സമിതി മറ്റു ബന്ധപ്പെട്ടവർക്കെല്ലാം എംഡിസി  നിവേദനം നൽകി.

കേരള മുഖ്യമന്ത്രി ഉൾപ്പെടെ ആവശ്യമായ സമ്മർദ്ദം കേന്ദ്ര സർക്കാരിൽ നടത്തുന്നതായും, റെ സ നവീകരണം 2026 ജൂണിൽ പൂർത്തീകരിക്കുമെന്നും  മുഖ്യമന്ത്രി നിയമസഭയിൽ  അറിയിച്ചിരുന്നു. എന്നാൽ പ്രസ്തുത ഐ എൽ എസ് കോൽക്കൊത്തയിലേക്ക് റോഡ് മാർഗ്ഗം കൊണ്ട് പോവാനുള്ള ടെണ്ടർ നൽകി.

 ഇതോടു കൂടി കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വലിയ വിമാന സർവ്വീസ് പുനരാരംഭിക്കുമെന്നപ്രതീക്ഷ അസ്തമിക്കുകയാണ്. ഇത് മലബാറിന്റെ സമഗ്ര വികസനത്തെയും കാർഷിക ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള കാർഗോ കയറ്റുമതി- ഇറക്കുമതി, ടൂറിസം,   എന്നീ സമസ്തമേഖല യെയും പ്രതികൂലമായി ബാധിക്കും. 

b


2020 ആഗസ്റ്റിൽ കരിപ്പൂരിൽ ഉണ്ടായ ചെറിയ വിമാന അപകടത്തിന്റെ പേരിലാണ് വലിയ വിമാന സർവ്വീസ് നിർത്തലാക്കിയത് . ആറു വർഷമായിട്ടും  പുനരാരംഭിക്കാത്തതും, കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാളിങ് പദവി അനുവദിക്കാത്തതും  മലബാറിനോടുള്ള അവഗണനയാണ് സൂചിപ്പിക്കുന്നത്.  ഈ സാഹചര്യത്തിൽ റെ സ  നീളം വർധിപ്പിക്കൽ  പൂർത്തിയാക്കി  ഐ. എ. എൽ. എസ്. ഇവിടെത്തന്നെ സ്ഥാപിച്ച്   കോഴിക്കോട് വിമാനത്താവളത്തിന്റെ നഷ്ടപ്പെട്ട  പ്രതാപം വീണ്ടെടുക്കുന്നതിന് യോജിച്ചു ബന്ധപ്പെട്ടവരിൽ സമ്മർദ്ദം ചെലുത്തണമെന്ന്  എം. ഡി. സി പ്രസിഡന്റും, കോഴിക്കോട് വിമാന താവള ഉപദേശക സമിതി അംഗവുമായ ഷെവ. സി.ഇ. ചാക്കുണ്ണി, സീനിയർ വൈസ് പ്രസിഡന്റ്  എ. ശിവശങ്കരൻ എന്നിവർ ആവശ്യപ്പെട്ടു. 

Advertisment