/sathyam/media/media_files/iWq8BVwFo1aHyG7fueBj.webp)
കോ​ഴി​ക്കോ​ട്: ചാ​ത്ത​മം​ഗ​ലം വെ​ള്ളി​ല​ശേ​രി​യി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്നു വേ​ട്ട. കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 268 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി മ​ല​യി​ല്‍ വീ​ട്ടി​ല്‍ ശ​റ​ഫു​ദ്ധീ​നെ​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.
ബം​ഗ​ളൂ​രു​വി​ല്‍നി​ന്നും വി​ല്‍​പ്പ​ന​ക്കാ​യി എ​ത്തി​ച്ച​താ​ണ് ല​ഹ​രി മ​രു​ന്ന്. ഇ​യാ​ളു​ടെ കാ​റും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും ല​ഹ​രി മ​രു​ന്ന് എ​ത്തി​ച്ച് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി.
എ​ന്‍​ഐ​ടി ക്യാ​മ്പ​സ് പ​രി​സ​ര​ത്ത് കാ​റി​ല്‍ ക​റ​ങ്ങി ന​ട​ന്ന് ഇ​യാ​ള്‍ ല​ഹ​രി മ​രു​ന്ന് വി​ല്‍​ക്കാ​റു​ണ്ടെ​ന്നും എ​ക്സൈ​സ് പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us