/sathyam/media/media_files/XiBM2dclStnimwuPkhMY.jpg)
കോഴിക്കോട്: ഇരട്ട വോട്ടിൽ സമഗ്ര അന്വേഷണം വേണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും രാഘവൻ പറഞ്ഞു.
ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിലെന്നും സർക്കാരിന്റെ ഒത്താശയോടാണിതെന്നും രാഘവൻ ആരോപിച്ചു.
'സിപിഐഎമ്മുകാർക്കാണ് ഇത്തരത്തിൽ രണ്ടും മൂന്നും വോട്ട് ലഭിച്ചിരിക്കുന്നത്. യുഡിഎഫ് ഈ വിഷയത്തിൽ പഠനം നടത്തുകയാണ്. ഇതിന് നേതൃത്വം കൊടുത്ത ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം'. ഭരണഘടന സംരക്ഷണ സമിതിയുടെ പൗരത്വ റാലിക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും എം കെ രാഘവൻ പറഞ്ഞു.
'സിപിഐഎമ്മിന്റെ വോട്ട് നേടാനുള്ള അടവ് നയമാണിത്. മറ്റൊന്നും ഇതിൽ കാണുന്നില്ല. മത ന്യൂനപക്ഷങ്ങളുടെ വോട്ട് പിടിക്കാനാണ് ശ്രമം. അവരോട് സ്നേഹമുണ്ടായിട്ട് ചെയ്യുന്നതല്ല. നേരത്തെയുള്ള വിഷയങ്ങളിൽ 838 കേസുകളെടുത്തു. അത് പിൻവലിച്ചുകൊണ്ടാണ് മത ന്യൂനപക്ഷങ്ങളോട് സ്നേഹം കാണിക്കേണ്ടത്'. എം കെ രാഘവൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us