വീടും സ്ഥലവും തന്റെ പേരിലാക്കി തരണമെന്ന് ആവശ്യപ്പെട്ട് മാതാവിനെ കൊലപ്പെടുത്താൻ ശ്രമം: മകൻ അറസ്റ്റിൽ

75 വയസുകാരിയായ മാതാവ് മേരിയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്

New Update
prathi

കോഴിക്കോട്: സ്വത്തിനു വേണ്ടി മാതാവിനെ കൊലപ്പെടുത്താൻ ശ്രമം. മകനെതിരെ കാലപാതകശ്രമം ചുമത്തി അറസ്റ്റു ചെയ്തു.

Advertisment

കോഴിക്കോട് പുതുപ്പാടി കുപ്പായക്കോട് ഫാക്ടറിപ്പടി കോക്കാട്ട് ബിനീഷ് (45) നെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്‌തത്‌.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ന് ആയിരുന്നു സംഭവം. വീടും സ്ഥലവും തൻ്റെ പേരിലേക്ക് എഴുതി നൽകണമെന്നും, സ്വർണാഭരണങ്ങൾ നൽകണമെന്നും പറഞ്ഞായിരുന്നു മർദ്ദനം ഉണ്ടായത്.

സംഭവത്തിൽ പൊലീസ് കേസെടുത്തു. 75 വയസുകാരിയായ മാതാവ് മേരിയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബിനീഷിനെ കോടതി റിമാൻഡ് ചെയ്തു.

Advertisment