ബിജെപിയുടെ അപകടകരമായ രാഷ്ട്രീയം പറഞ്ഞ് മനസിലാക്കാൻ കോൺഗ്രസിന് കഴിയുന്നുണ്ടോ? മഴ പെയ്താൽ പോലും അത് എൽഡിഎഫ് സ‍ർക്കാരിന്റെ കുറ്റമായി കോൺ​ഗ്രസ് പറയുന്നു, ബിജെപിക്കെതിരെ വിമർശനവുമില്ല; ആർക്ക് എപ്പോൾ വേണമെങ്കിലും എൽഡിഎഫിലേക്ക് വരാം; മുഹമ്മദ് റിയാസ്

New Update
riyasUntitleda

കോഴിക്കോട്: കോൺഗ്രസിൽ നിന്ന് ആളുകൾ ബിജെപിയിലേക്ക് പോകുന്നതിൻ്റെ കാരണം കോൺഗ്രസ് തന്നെ പരിശോധിക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

Advertisment

ഇടത് പാർട്ടികളിലേക്ക് വന്നാൽ കുഴപ്പമില്ല. മതനിരപേക്ഷകർക്ക് ഇടതു പാർട്ടികളുടെ വാതിൽ തുറന്നിടുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും എൽഡിഎഫിലേക്ക് വരാമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ബിജെപിയുടെ അപകടകരമായ രാഷ്ട്രീയം പറഞ്ഞ് മനസിലാക്കാൻ കോൺഗ്രസിന് കഴിയുന്നുണ്ടോ എന്നും റിയാസ് ചോദിക്കുന്നു. മഴ പെയ്താൽ പോലും അത് എൽഡിഎഫ് സ‍ർക്കാരിന്റെ കുറ്റമായി കോൺ​ഗ്രസ് പറയുന്നു. ബിജെപിക്കെതിരെ വിമർശനവുമില്ല.

വടകരയിൽ ഇടതുപക്ഷം വിജയിക്കും. ഒരാളെയും വില കുറഞ്ഞ സ്ഥാനാർത്ഥിയായി കാണുന്നില്ല. ഇത്തവണ 2004 ആവ‍ർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

വർക്കല അപകടത്തിൽ ടൂറിസം ഡയറക്ടറോട് റിപ്പോർ‌ട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയതിന് അനുസരിച്ച് നടപടിയെടുക്കും. പത്മജയെ ബഹ്റയാണ് കൊണ്ടുപോയത് എന്ന ആരോപണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും റിയാസ് വ്യക്തമാക്കി.

Advertisment