'സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവര്‍, അവര്‍ അവിടെ നിന്നും എഴുന്നേല്‍ക്കില്ല'; എംടിക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി എം മുകുന്ദന്‍

New Update
mukundan

കോഴിക്കോട് : എംടിക്ക് പിന്നാലെ രാഷ്ട്രീയമായ രൂക്ഷ വിമര്‍ശനവുമായി സാഹിത്യകാരന്‍ എം മുകുന്ദനും. സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവര്‍. അവര്‍ അവിടെ നിന്നും എഴുന്നേല്‍ക്കില്ല.

Advertisment

അടിയന്തരക്കാലത്തൊക്കെ നാമത് കണ്ടതാണ്. അവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണ്, ജനം പിന്നാലെയുണ്ട്. നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്തെന്നും എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു. 

കോഴിക്കോട് നടക്കുന്ന കേരള ലിറ്റററി ഫെസ്റ്റിവല്‍ വേദിയില്‍ വെച്ചാണ് മുകുന്ദന്റെ വിമര്‍ശനം. മനുഷ്യരക്തത്തിന്റെ വില നാം തിരിച്ചറിയണം. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു. നിര്‍ഭാഗ്യവശാല്‍ കിരീടമാണ് ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു വരുന്നത്. കിരീടത്തേക്കാള്‍ ചോരയ്ക്കാണ് പ്രാധാന്യമെന്ന് കണ്ടറിഞ്ഞ് പ്രതികരിക്കണമെന്നും മുകുന്ദന്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് ഇനിയും വരും. നമ്മള്‍ ജനാധിപത്യ രാജ്യത്താണല്ലോ ജീവിക്കുന്നത്. അതുകൊണ്ട് വോട്ടു ചെയ്യേണ്ടി വരും. അങ്ങനെ വോട്ടു ചെയ്യുമ്പോള്‍ മനുഷ്യന്റെ ചോരയുടെ മൂല്യം ഓര്‍ക്കണമെന്നും എം മുകുന്ദന്‍ പറഞ്ഞു. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് മുകുന്ദന്റെ രാഷ്ട്രീയ വിമര്‍ശനം. 

Advertisment