ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/post_banners/N5w56Nv1sISsQcXoat2s.jpg)
കോഴിക്കോട്: വടകരയില്‍ നടക്കാന്‍ പോകുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകര ഇടതുമുന്നണിയുടെ പൊന്നാപുരം കോട്ടയല്ലെന്നും താന്‍ ആ കോട്ട പൊളിച്ചതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Advertisment
ഉഴുതുമറിച്ച മണ്ണില്‍ മുരളീധരന്‍ വിജയമാവര്‍ത്തിച്ചു. ചിന്തിക്കുന്ന, പ്രബുദ്ധരായ കമ്മ്യൂണിസ്റ്റുകളാണ് വടകരയിലേതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. ഷാഫി പറമ്പിലിന്റെ വിജയം വരെ ഒപ്പമുണ്ടാകും. ഷാഫി പറമ്പില്‍ തികഞ്ഞ പോരാളിയാണ്.
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ആവും വടകരയില്‍. സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞു. വടകരയില്‍ ടി പി ചന്ദ്രശേഖരന്റെ കൊലപാതകം ചര്‍ച്ചയാകും. ടിപി വധത്തില്‍ വന്‍ ഗൂഢാലോചന പുറത്തു വരാനുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us