Advertisment

പേരു വെക്കാതെ ഒരു കടലാസില്‍ ആര് പരാതി തന്നാലും പാര്‍ട്ടി അന്വേഷിക്കും; തെറ്റായ പ്രവണത കണ്ടാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; പി.എസ്.സി. കോഴ വിവാദത്തില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്ന് എം.വി. ഗോവിന്ദന്‍

'പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അതാത് കമ്മിറ്റികള്‍ അത് പരിശോധിക്കും. പേരുവെക്കാതെ ഒരു കടലാസില്‍ ആര് പരാതിതന്നാലും പാര്‍ട്ടി അന്വേഷിക്കും. തെറ്റായ പ്രവണത കണ്ടാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. 

New Update
govindan Untitledra

കോഴിക്കോട്: പി.എസ്.സി. കോഴ വിവാദത്തില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.

Advertisment

ഗോവിന്ദന്‍. സംഭവത്തേക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്നും തെറ്റായ പ്രവണത കണ്ടാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. 

'പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അതാത് കമ്മിറ്റികള്‍ അത് പരിശോധിക്കും. പേരുവെക്കാതെ ഒരു കടലാസില്‍ ആര് പരാതിതന്നാലും പാര്‍ട്ടി അന്വേഷിക്കും. തെറ്റായ പ്രവണത കണ്ടാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. 

ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിച്ചോ എന്ന കാര്യം ജില്ലാ സെക്രട്ടറിയോട് ചോദിക്കണം. പി.എസ്.സി. കോഴ വിവാദത്തേക്കുറിച്ച് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനാകില്ല.

ഈ സംഭവത്തെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കും. മന്ത്രി മുഹമ്മദ് റിയാസ് സംസ്ഥാന കമ്മിറ്റിയ്ക്ക് പരാതി നല്‍കിയിട്ടില്ല', എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Advertisment