New Update
/sathyam/media/media_files/2025/01/24/J5UBYcZa15zfrMpQImaH.jpg)
നാദാപുരം: അതിഥി തൊഴിലാളി 15 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടിയിൽ .പശ്ചിമ ബംഗാൾ ജോയ് റാം ഖാലി സ്വദേശി റഹ്മത്ത് ഷേഖ് (35)നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
Advertisment
ചൊവ്വ വൈകുന്നേരം നാല് മണിയോടെ ആവോലം ടിപ്പുസൽത്താൻ റോഡിൽ വെച്ചാണ് പ്രതിയെ വടകര സർക്കിൾ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സോമസുന്ദരനും സംഘവും പിടികൂടിയത്.
പ്രിവന്റിവ് ഓഫീസർ ഗ്രേഡ് എൻ എം ഉനൈസ് ,സി എം സുരേഷ് കുമാർ , സിവിൽ എക്സൈസ് ഓഫീസർ മുസ്‌ബിൻ ,ഡ്രൈവർ പ്രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.