ഞാന്‍ പറഞ്ഞതില്‍ ഒരു ശതമാനം പോലും കള്ളമില്ലെന്ന് തെളിഞ്ഞു, എത്ര മൂടി വച്ചാലും അവസാനം സത്യം പുറത്തു വരും: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി കെകെ ഹര്‍ഷിന

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പുറത്തു വന്ന പൊലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി കെകെ ഹർഷിന

New Update
harsheena

കോഴിക്കോട്: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പുറത്തു വന്ന പൊലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി കെകെ ഹർഷിന. അഞ്ചു വർഷം മുൻപാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ഇത് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ കത്രികയാണെന്ന് എസിപി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. താൻ പറഞ്ഞതിൽ ഒരു ശതമാനം പോലും കള്ളമില്ലെന്ന് തെളിഞ്ഞതായി ഹർഷിന പറഞ്ഞു. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ട് വരുന്നത് വരെ സമര രംഗത്തുണ്ടാവും .പൂർണ്ണമായും നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

എത്ര മൂടി വച്ചാലും അവസാനം സത്യം പുറത്തു വരും. മെഡിക്കൽ ബോർഡിൽ നിന്ന് അനുകൂല റിപ്പോർട്ട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ഹർഷിന വ്യക്തമാക്കി .തനിക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹർഷിന ആവശ്യപ്പെട്ടു.അഞ്ചു വർഷം മുൻപാണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തുന്നത്. പ്രസവ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ഹർഷിനയ്ക്ക് ബുദ്ധിമുട്ടുകൾ ആരംഭിക്കുന്നത്. തുടർന്ന് എട്ട് മാസം മുൻപ് നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രിക കുടുങ്ങികിടക്കുന്നതായി കണ്ടെത്തിയത്.

NEWS
Advertisment