New Update
/sathyam/media/post_banners/xobPvKw9bdgjEfFHgVrl.png)
കോഴിക്കോട്: കെ കെ ശൈലജയ്‌ക്കെതിരെ അശ്ലീല പോസ്റ്റ് ഇട്ട ഗള്‍ഫ് മലയാളിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കെ എം മിന്‍ഹാജ് ആണ് പ്രതി.
Advertisment
കലാപാഹ്വാനം, മാനഹാനി ഉണ്ടാക്കി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്. സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പത്തു ദിവസം മുമ്പാണ് ശൈലജ പൊലീസിന് പരാതി നല്‍കിയത്.
നേരത്തെ കെ കെ ശൈലജയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കുറ്റം ചുമത്തി ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ ന്യൂമാഹി പൊലീസ് കേസെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us