New Update
/sathyam/media/media_files/JEsl3jWY6ZpyqvhaPG3r.jpg)
തൃശൂർ: കെ മുരളീധരന് മറുപടിയുമായി പത്മജ വേണുഗോപാൽ. കെ മുരളീധരനും കെ കരുണാകരനും എൽഡിഎഫുമായി കൈകൊടുത്തപ്പോൾ താൻ എതിർത്തില്ല. പിന്നെയെന്തിനാണ് മുരളീധരന് ഇപ്പോൾ ഈ വെപ്രാളമെന്ന് പത്മജ ചോദിച്ചു.
Advertisment
രാഷ്ട്രീയം നോക്കിയല്ല രക്തബന്ധം കണക്കാക്കേണ്ടത്. പത്തിരുപത് വർഷം മുരളീധരനിൽ നിന്ന് അടി കൊണ്ടപ്പോൾ ആരും തന്നെ പിന്തുണച്ചില്ല. അച്ഛൻ ഏറ്റവും എതിർത്തത് മാർക്സിസ്റ്റ് പാർട്ടിയെയാണ്. ബിജെപിയിൽ ചേരാൻ ഇന്നലെ രാത്രിയാണ് തീരുമാനമെടുത്തത്.
കോൺഗ്രസ് വിടണം എന്ന് നേരത്തേ തീരുമാനിച്ചതാണെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.പത്മജയെ എടുത്തതുകൊണ്ട് കാൽ കാശിന്റെ ഗുണം ബിജെപിക്ക് കിട്ടില്ലെന്ന് മുരളീധരൻ വിമർശിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us