പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുന്‍കൂര്‍ ജാമ്യം

യുവതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയ പിന്നാലെ വിദേശത്തേക്ക് കടന്ന രാഹുലിനെ ഇപ്പോളും പിടികൂടാനായിട്ടില്ല. ഇയാള്‍ ജര്‍മ്മനിയിലേക്ക് കടന്നുവെന്നാണ് സൂചന.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
rahul p gopal pantheerankavu.jpg

കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം രാജ്യം വിട്ട പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി. കേസില്‍ രാഹുലിന്റെ അമ്മയും സഹോദരിയും രണ്ടും മൂന്നും പ്രതികളാണ്.  

Advertisment

ചോദ്യം ചെയ്യലിന് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാല്‍ തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

യുവതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയ പിന്നാലെ വിദേശത്തേക്ക് കടന്ന രാഹുലിനെ ഇപ്പോളും പിടികൂടാനായിട്ടില്ല. ഇയാള്‍ ജര്‍മ്മനിയിലേക്ക് കടന്നുവെന്നാണ് സൂചന.

Advertisment