New Update
/sathyam/media/media_files/OmK0l5MCXGIfEOG2561G.jpg)
കോഴിക്കോട്: പന്തീരാങ്കാവ് നവ വധു ക്രൂരമായി മർദിക്കപ്പെട്ട കേസിൽ രാഹുലിന്റെ അമ്മയെയെയും സഹോദരിയെയും ചോദ്യം ചെയ്യാൻ പൊലീസ്. ഇന്ന് അഞ്ചു മണിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന കേസിലാണ് നോട്ടീസ്.
Advertisment
നേരത്തെ പീഡനത്തിന് ഇരയായ നവ വധുവും വധുവിന്റെ ബന്ധുക്കളും രാഹുലിന്റെ കുടുംബാംഗങ്ങൾ സ്ത്രീ ധനം ആവശ്യപ്പെട്ടിരുന്നു എന്ന മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
അതിനിടെ രാഹുലിന്റെ അമ്മയും സഹോദരിയും ഒളിവിൽ പോവാൻ ശ്രമിക്കുന്നുവെന്നാരോപണവുമായി നവവധുവിന്റെ സഹോദരൻ രംഗത്തെത്തിയിരുന്നു.
രാഹുലിനൊപ്പം രാഹുലിന്റെ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും സഹോദരൻ മുന്നോട്ട് വെച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us