'പോളിന് ചികിത്സ മുടങ്ങിയിട്ടില്ല, കുടുംബത്തിന്‍റെ ആരോപണങ്ങൾ പരിശോധിക്കും': എ.കെ ശശീന്ദ്രൻ

New Update
sasindran

കോഴിക്കോട്: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന് ചികിത്സ വൈകിയിട്ടില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിരുന്നു.

Advertisment

വിദഗ്ധ ചികിത്സക്ക് വേണ്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ചികിത്സാ പിഴവുണ്ടായെന്ന ആരോപണം അന്വേഷിക്കുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
    
മാനന്തവാടി മെഡിക്കല്‍ കോളജിനെതിരെ ആരോപണവുമായി പോളിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

ആശുപത്രിയില്‍നിന്ന് കൃത്യമായ ചികിത്സ ലഭിച്ചിട്ടില്ലെന്നും ചികിത്സ വൈകിപ്പിച്ചെന്നും മരിച്ച പോള്‍ വി.പിയുടെ മകള്‍ ആരോപിച്ചിരുന്നു. കൃത്യമായ ചികിത്സ വേഗത്തില്‍ ലഭിച്ചിരുന്നെങ്കില്‍ അച്ഛൻ ജീവിച്ചിരിക്കുമായിരുന്നുവെന്നും ഇവർ പറഞ്ഞു.

Advertisment