/sathyam/media/media_files/2OdpY1pv7hcPebjiwwws.jpg)
കോഴിക്കോട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുറുവ ദ്വീപ് ജീവനക്കാരൻ പോളിന് സമയത്ത് ചികിത്സ ലഭിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
വയനാട് ജില്ലാ കളക്ടറും വയനാട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും ആക്രമണത്തെകുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്ന് പോളിന് വേണ്ട ചികിത്സ ലഭിച്ചില്ലെന്നും പരിക്കേറ്റ പോളിനെ കോഴിക്കോടേക്ക് എത്തിക്കാൻ വൈകിയെന്നും മകൾ സോന പറഞ്ഞിരുന്നു.
'പടമലയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അജീഷിന്റെ മകൾ പറഞ്ഞത് ആർക്കും തന്റെ ​ഗതി വരരുത് എന്നാണ്. ഇപ്പോഴിതാ അതേ ​ഗതി എനിക്കും വന്നിരിക്കുന്നു. എനിക്ക് എന്റെ അച്ഛനെ നഷ്ടമായി. സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ അച്ഛനെ പെട്ടെന്ന് അവിടെ നിന്ന് മാറ്റണമായിരുന്നു'. സോന പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us