/sathyam/media/media_files/8A0g7HsyeFn24FtPBw5s.jpg)
കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് 26കാരിയെ തോട്ടിൽ കൊലപ്പെടുത്തി ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ പ്രതി മുജീബ് കൊല്ലപ്പെട്ട അനുവിനെ തെറ്റിദ്ധരിപ്പിച്ച് ബൈക്കിൽ കയറ്റുകയായിരുന്നു.
അടുത്ത ജംക്‌ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്നാണ് ഇയാൾ പറഞ്ഞത്.യുവതി ഇത് വിശ്വസിച്ച് ബൈക്കിൽ കയറിയെങ്കിലും അല്ലിയോറയിലെത്തിയപ്പോൾ പ്രതി തോട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്തി സ്വർണവുമായി കടന്നുകളയുകയായിരുന്നു. പ്രതിയുടെ ബൈക്ക് മലപ്പുറം എടവണ്ണപ്പാറയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്വന്തം വീട്ടിൽ നിന്നിറങ്ങിയ അനു കോവിഡാനന്തര രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഭർത്താവിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാനിറങ്ങിയതായിരുന്നു. ഇതിനായി തിടുക്കത്തിൽ നടന്ന് പോയ യുവതി പ്രതിയായ മുജീബിന്റെ ശ്രദ്ധയിൽപെട്ടു.
അടുത്ത ജംക്‌ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞ് ഇയാൾ അനുവിനെ ബൈക്കിൽ കയറ്റി. തുടർന്ന് അല്ലിയോറയിലെത്തിയപ്പോൾ മൂത്രശങ്ക തീർക്കാനെന്ന് പറഞ്ഞ് പ്രതി ബൈക്ക് നിർത്തി. ഇതോടെ അനുവും ഇറങ്ങി മാറി നിന്നു.
പിന്നാലെ ഇയാൾ അനുവിനെ തോട്ടിലേക്ക് തള്ളിയിട്ടു. കൂടെ ചാടിയ മുജീബ് അനുവിന്റെ ആഭരണങ്ങൾ കവരാനുള്ള ശ്രമം നടത്തി. ഇത് തടുക്കാൻ അനു ശ്രമിച്ചു. ഇതോടെ പ്രതി അനുവിന്റെ തല തോട്ടിൽ ചവിട്ടിത്താഴ്ത്തുകയായിരുന്നു.
അനു മുങ്ങിമരിച്ചതോടെ പ്രതി സ്വർണവുമായി സ്ഥലം വിട്ടു. അനുവിന്റെ കഴുത്തിലും കൈകളിലും ബലമായി പിടിച്ച പാടുകളും വയറ്റിൽ ചവിട്ടേറ്റ പാടുമുണ്ട്. അനു മുങ്ങിമരിച്ചതാണെന്നും ശ്വാസകോശത്തിൽ ചെളിവെള്ളം കയറിയതാണ് മരണകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us