ഗവർണറുടെ സന്ദർശനത്തിനിടെ മിഠായി തെരുവിൽ കുഴഞ്ഞു വീണ് ഒരാൾ മരിച്ചു

New Update
55644police

കോഴിക്കോട്; ഗവർണറുടെ സന്ദർശനത്തിനിടെ മിഠായി തെരുവിൽ കുഴഞ്ഞു വീണ ചേവായൂർ സ്വദേശി മരിച്ചു. അശോകൻ അടിയോടി (70) ആണ് മരിച്ചത്. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

Advertisment

സുരക്ഷാ നിർദേശങ്ങൾ അവഗണിച്ചാണ് ഗവർണർ കോഴിക്കോട് എസ് എം സ്ട്രീറ്റിൽ ജനങ്ങൾക്കിടയിലേക്ക് എത്തിയത്. ഹൽവ വാങ്ങാനാണ് താൻ എസ്എം സ്ട്രീറ്റിൽ എത്തിയതെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. യുവമോർച്ച നേതാക്കളും ഗവർണർക്കൊപ്പം ഉണ്ടായിരുന്നു.

“നഗരത്തിലേക്ക് ഇറങ്ങുക തന്നെ ചെയ്യും. ഒരു സുരക്ഷയും ആവശ്യമില്ല. കേരളത്തിലെ ജനങ്ങൾ എന്നെ സ്നേഹിക്കുന്നു. എസ്എഫ്ഐ മാത്രമാണ് പ്രതിഷേധിക്കുന്നത്. ആരും എന്നെ ആക്രമിക്കില്ല”- ഗവർണർ പറഞ്ഞു.

Advertisment