/sathyam/media/media_files/vh8RUVnhpQ9Ob4EbKFod.jpg)
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ പി ഗോപാലിന്റെ അമ്മ ഉഷാകുമാരിയുടെയും സഹോദരിയുടെയും പേരിൽ സ്ത്രീധന പീഡന കുറ്റം ചുമത്തും. അമ്മയ്ക്കും സഹോദരിക്കും എതിരെ പെൺകുട്ടി നൽകിയ മൊഴി ഞെട്ടിക്കുന്നതാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
സ്ത്രീധന പീഡനത്തിന് പുറമേ വധശ്രമം കൂടി ചുമത്താൻ കഴിയുമോ എന്നും പരിശോധിക്കും. രാഹുൽ തന്നെ മർദിച്ചതിന് പിന്നിൽ അമ്മയുടെയും സഹോദരിയുടെയും പ്രേരണ മാത്രമാണ് കാരണമെന്ന് പെൺകുട്ടി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
അമ്മയുടെയും സഹോദരിയുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും ഇവർക്ക് നോട്ടിസ് നൽകും. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികില്‍സയിലാണ് ഇരുവരും.
അതേസമയം, രാഹുല്‍ ജര്‍മന്‍ പൗരനാണെന്ന ഉഷാകുമാരിയുടെ വാദം കളവാണെന്ന് പൊലീസ് കണ്ടെത്തി. ഇന്ത്യന്‍ പാസ്പോര്‍ട്ടാണ് രാഹുലിനുള്ളത്. കേസില്‍ അറസ്റ്റിലായ രാജേഷ്, രാഹുലിന് കൂടുതല്‍ സഹായങ്ങള്‍ ചെയ്ത് നല്‍കിയതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ തന്നെ രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്നും ഉഷാകുമാരിയും രാജേഷും ഒപ്പമുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us