ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/ywrK1zETFq0y21kejueU.jpg)
കോഴിക്കോട്: വടകരയിൽ സർവ കക്ഷി യോഗം വിളിക്കണമെന്ന് കളക്ടറോട് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ.
Advertisment
അതെസമയം സർവകക്ഷി യോഗ ആവശ്യവുമായി സിഎംപി കളക്ടറെ നേരത്തെ ബന്ധപ്പെട്ടിരുന്നുവെന്നും സിപിഐഎമ്മും ലീഗും നടത്തിയ ചർച്ചയെ കുറിച്ചറിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
സർവ്വകക്ഷി യോഗം വിളിക്കുന്നതിൽ തെറ്റില്ല. എപ്പോൾ വേണമെങ്കിലും കളക്ടർക്ക് യോഗം വിളിക്കാം. വിളിച്ചാൽ പൂർണ്ണ അർത്ഥത്തിൽ സഹകരിക്കുമെന്നും അതിന് സിപിഎമ്മിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.