കോഴിക്കോട്: പിഎസ്‌സി കോഴ വിവാദത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്ത്.
പ്രമോദ് കോട്ടൂളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായി. അവൈലബിള്‍ സെക്രട്ടേറിയറ്റ് ചേരുമെന്നും പി മോഹനന്‍ അറിയിച്ചു.
ഇതിനിടെ പിഎസ്‌സി കോഴ പരാതിക്കാരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് വിവരം ശേഖരിച്ചത്. കേസെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.