പുതുപ്പാടി: കാക്കവയല്‍ മണ്ഡലമുക്കില്‍ രണ്ട് വ്യാപാരസ്ഥാപനങ്ങൾ കത്തിനശിച്ചു. കാക്കവയല്‍-കണ്ണപ്പന്‍കുണ്ട് റോഡില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
കാക്കവയല്‍ പടിഞ്ഞാറെയില്‍ ഹംസയുടെ ഉടമസ്ഥതയിലുള്ള ഒരു നില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. തീ പടര്‍ന്ന് മൂന്ന് മുറികളുള്‍പ്പെട്ട രണ്ട് കടകള്‍ പൂര്‍ണമായി കത്തിനശിച്ചു.
ഹംസ നടത്തുന്ന ഫാന്‍സി, തുണിത്തരങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍ ഉള്‍പ്പെട്ട രണ്ടുമുറി കടയിലും നടുക്കണ്ടി ഹുസൈന്‍ നടത്തുന്ന ഒറ്റമുറി പലചരക്ക് കടയിലുമാണ് തീ പടര്‍ന്ന് പിടിച്ചത്. നാട്ടുകാരും മുക്കം അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് തീയണച്ചത്.