New Update
/sathyam/media/media_files/U9SOoT0ENIjgrSxpytV9.jpg)
കോഴിക്കോട്: കോഴിക്കോട് കാരശേരി മരിഞ്ചാട്ടിയിലെ പ്രവര്‍ത്തനമില്ലാത്ത കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 30-35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
Advertisment
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. കാലുതെറ്റി താഴേക്ക് വീണതാണോയെന്നും സംശയിക്കുന്നുണ്ട്. നാട്ടുകാരാണ് വിവരം മുക്കം പൊലീസിനെ അറിയിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us