ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/6XRniVlod6eZXbm1isBi.jpg)
കോഴിക്കോട്: കോടഞ്ചേരി വനത്തിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന് ചാലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ. ചാലിപ്പുഴയിൽ ചെമ്പുകടവ് ഭാഗത്ത് കൂടിയാണ് മഴ വെള്ളം ശക്തമായി ഒഴുകിവരുന്നത്.
Advertisment
മലവെള്ളപ്പാച്ചിലിനെ തുടർന്ന് ഇരുവഴഞ്ഞി പുഴയുടെ തീരത്തുള്ളവരും വിനോദ സഞ്ചാരികളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.
ഇല്ല്യാനി, മുത്തേട്ട് പുഴകളിലും ജലത്തിന്റെ അളവ് കൂടി. പൂഴിത്തോട് മേഖലയിൽ രാത്രിയിലും മഴ തുടരുകയാണ്.