/sathyam/media/media_files/KseK5H51z35hFCnwgfuG.jpg)
കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്(yellow alert) പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരള - കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മാലദ്വീപ് മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരംവരെ ന്യൂന മര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദത്തിന് സാധ്യതയുണ്ട്. നവംബര്‍ 26 ഓടെ തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബര്‍ 27 ഓടെ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും.
തുടര്‍ന്ന് ഇത് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 29 ഓടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും, ആന്‍ഡമാന്‍ കടലിനും മുകളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കും.
രണ്ട് ദിവസം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us