എസ്എഫ്ഐ നടത്തിയ കൊലപാതകം തേച്ചുമാച്ചുകളയാൻ ശ്രമം നടന്നു; 'ഡീനി'നെ രക്ഷിക്കാൻ മന്ത്രി ചിഞ്ചു റാണി ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല

New Update
remUntitled6

കോഴിക്കോട്: എസ്എഫ്ഐ നടത്തിയ കൊലപാതകം തേച്ചുമാച്ചുകളയാൻ ശ്രമം നടന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

Advertisment

മുൻ എംഎൽഎ സി കെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം നടന്നു. വെറ്ററിനറി കോളജിലെ ഡീൻ നാരായണന് കാര്യങ്ങൾ അറിയാമായിരുന്നുവെന്നും ഡീൻ സിപിഐക്കാരനാണെന്നും ചെന്നിത്തല പറഞ്ഞു.

ഡീനിനെ രക്ഷിക്കാൻ മന്ത്രി ചിഞ്ചു റാണി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി. ഭരണത്തണലിൽ നടക്കുന്ന ആക്രമണമാണിത്. എസ്‌എച്ച്ഒ കേസ് അട്ടിമറിയ്ക്കാൻ ശ്രമിച്ചു. നാളെ യൂണിവേഴ്സിറ്റി സന്ദർശിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

എസ്ഐ റാങ്ക് ലിസ്റ്റ് പി എസ് സി അട്ടിമറിച്ചു. പരാതി വന്നപ്പോഴാണ് തിരുത്തിയത്. പിന്നിൽ വലിയ റാക്കറ്റുണ്ട്. ആരാണ് പ്രത്യേക അന്വേഷണ സംഘമെന്നറിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിൽ ഏതെങ്കിലും ഒരു സീറ്റിൽ മത്സരിക്കാൻ നരേന്ദ്രമോദിയെ അദ്ദേഹം വെല്ലുവിളിച്ചു.

 ജനഗണമന വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. നേതാക്കൾ ജാഗ്രത പാലിക്കണം. സിറ്റിങ് എംപിമാർ മത്സരിക്കാനാണ് നിലവിലെ ധാരണ. താരതമ്യേന ചെറുപ്പക്കരായ സ്ഥാനാർഥികൾ വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment