ടി പി വധക്കേസ് വടകരയില്‍ ചര്‍ച്ചയാകില്ല; എല്‍ഡിഎഫ് തരംഗമുണ്ടാകും, വടകരയും കോഴിക്കോടും വിജയിക്കും; ദേശീയ തലത്തില്‍ ബിജെപി സര്‍ക്കാരിനെ താഴെയിടുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

New Update
riyas

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം ഉണ്ടാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. 2019 ലെ സാഹചര്യം മാറി. 2004 ആവര്‍ത്തിക്കും.

Advertisment

ടി പി വധക്കേസ് വടകരയില്‍ ചര്‍ച്ചയാകില്ല. വടകര, കോഴിക്കോട് മണ്ഡലങ്ങള്‍ ഇത്തവണ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പി എ മുഹമ്മദ് റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദേശീയ തലത്തില്‍ ബിജെപി സര്‍ക്കാരിനെ താഴെയിടുമെന്നും മന്ത്രി പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ആന്റോ ആന്റണി കെ സുരേന്ദ്രന്‍ എന്ന് തെറ്റായി അഭിസംബോധന ചെയ്തതിനെ മുഹമ്മദ് റിയാസ് പരിഹസിച്ചു.

ഒരു എംപിക്ക് പോലും കെപിസിസി പ്രസിഡന്റിനെ മാറിപ്പോകുന്ന സ്ഥിതിയാണ്. കെപിസിസി പ്രസിഡന്റും സംസ്ഥാന അധ്യക്ഷനും പറയുന്നത് ഒന്നുതന്നെയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Advertisment