Advertisment

മനുഷ്യാവകാശ ലംഘനം : മുഖ്യമന്ത്രി പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് നടപടിക്ക് നിർദ്ദേശം നൽകി.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
kosjhsjss8

കോഴിക്കോട്. ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കത്തിൽ കേരള ക്രിസ്ത്യൻ സെമിത്തേരി ബിൽ 2020 അനുശാസിക്കുന്ന പരിരക്ഷ  യാക്കോബായ വിശ്വാസികൾക്ക് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട്   ഹോളി ലാൻഡ് പിൽഗ്രീം സൊസെറ്റി ഭാരവാഹികൾ  മുഖ്യമന്ത്രിക്കും, മന്ത്രിസഭാംഗങ്ങൾക്കും നിവേദനം സമർപ്പിച്ചു. നിവേദനം ഉചിതമായ നടപടിക്ക് നിർദ്ദേശിച്ചു പാലക്കാട്‌ ജില്ല പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെഓഫീസ് കൈമാറി.

Advertisment

ഞായറാഴ്ച തിരുവനന്തപുരത്ത്പരി.പാത്രിയർക്കീസ് ബാവയുമായിബഹു.മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷയാണ് ഇരുവിഭാഗത്തിലെ ഭൂരിപക്ഷ വിശ്വാസികൾക്കുള്ളത്.

kkosjhsjss

 ഇതിനിടെയാണ് ഫെബ്രുവരി 4 ന്  ഞായറാഴ്ച പാലക്കാട് ചാലിശേരി പള്ളിയിൽ കുർബ്ബാനക്ക് ശേഷം യാക്കോബായ വിശ്വാസികൾ സെമിത്തേരി ബില്ലിലെ നിയമങ്ങൾക്ക് വിധേയമായി മരിച്ചവരുടെ കല്ലറയിൽ പോയി പ്രാർത്ഥിക്കാൻ  സെമിത്തേരിയിൽ  പോയത്. സെമിത്തേരിയുടെ ഗെയ്റ്റ് പൂട്ടി ഓർത്തഡോക്സ് വിഭാഗത്തിലെ വൈദികനും ഏതാനും ചിലരും  കുട്ടികൾ, സ്ത്രീകൾ, വയോജനങ്ങൾ ഉൾപ്പെടെയുള്ളവരെ  വ്യാജ കേസ്സിൽ ഉൾപ്പെടുത്തി.

സർക്കാരിൻ്റെ അതിഥിയായി എത്തിയ ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ്    അപ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവയുടെ സന്ദർശനവേളയിൽ വിശ്വാസികളെ മനപ്പൂർവ്വം കേസിൽ പെടുത്തി  ബഹു.മുഖ്യമന്ത്രി മുഖ്യാതിഥിയായി  പങ്കെടുക്കുന്ന പുത്തൻകുരിശിലെ ശ്രേഷ്ഠ ബാവയുടെ പൗരോഹിത്യ സുവർണ്ണ ജൂബിലിയാഘോഷത്തിലേക്ക് പോകുവാൻ ഒരുങ്ങിയ വിശ്വാസികളെ തടയുകയായിരുന്നു ഓർത്തഡോകസ് വിഭാഗത്തിന്റെ ഗൂഡലക്ഷ്യം.

പരിശുദ്ധ അന്ത്യോഖ്യ പാത്രിയർക്കീസ് ബാവ സമാധാന ഐക്യ സന്ദേശവുമായി സംസ്ഥാനത്ത് പര്യടനം നടത്തുന്ന വേളയിൽ ചാലിശേരി, കട്ടച്ചിറ തുടങ്ങിയ ചില പള്ളി സെമിത്തേരികളിൽ മനപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണിവർ.

A D 1865 മുതൽ   വിശ്വാസികൾ ശവസംസ്ക്കാരവും കല്ലറകളിൽ പ്രാർത്ഥനയും നടത്തിയിരുന്ന യാക്കോബായ വിശ്വാസികളെ സർക്കാർ ഓർഡിനൻസും പിന്നീട് നിയമം കൊണ്ടുവന്നിട്ടും   സെമിത്തേരിയിൽ പ്രവേശനം തടസ്സപ്പെടുത്താൻ കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ഇരുമ്പുവേലി കെട്ടി  പ്രവേശനം തടസ്സപ്പെടുത്തുന്നു. സഭ മേലധികാരികൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളെ വെല്ലുവിളിക്കുന്നത് ക്രിസ്തീയ നിലപാടല്ല.

32sjhsjss

മഹാഭൂരിപക്ഷ സമുദായത്തെ  പോലീസിന്റെ സഹായത്തോടെ പുറത്താക്കിയാണ് 2020ൽ പള്ളി പിടിച്ചെടുത്തത്.  യാക്കോബായ വിശ്വാസികളുടെ ശവസംസ്കാരത്തിനും, കല്ലറകളിലെ പ്രാർത്ഥനകൾക്കും സമാധാന അന്തരീക്ഷം സൃഷ്ടിക്കുക എന്ന സദുദ്ദേശത്തോട് കൂടിയാണ് സർക്കാർ സെമിത്തേരി ബിൽ കൊണ്ടുവന്നത്.

എന്നിട്ടും സെമിത്തേരി ബിൽ അനുശാസിക്കുന്ന ചട്ടം ലംഘിച്ച്  പ്രവേശനം തടസ്സപ്പെടുത്തുകയും, സഭാ പരിവർത്തനം നടത്തുന്നത് തുടരുകയും ആണ്. പള്ളി നഷ്ടപ്പെട്ട 58 പള്ളികളിൽ എവിടേയും സെമിത്തേരിവേലി കെട്ടി തടസ്സം സൃഷ്ടിക്കുന്നില്ല.

ചാലിശേരിയിൽ മാത്രമാണ് ഇത്തരത്തിലുള്ള മനുഷ്യവകാശ ലംഘനം നടക്കുന്നത്. കോവിഡ് കാലത്ത് എല്ലാ മതസ്ഥരുടെയും ശ്മശാനങ്ങളിൽ   പ്രവേശിക്കുന്നതിന് രണ്ടരമണിക്കൂർ സമയവും  20 പേരിൽ കൂടുവാൻ പാടില്ല എന്ന പൊതു സർക്കുലർ ഉണ്ടായിരുന്നു. ഇപ്പോൾ അത് നിലവിലില്ല.  

സർക്കാർ ഉത്തരവുകളുടെ പരസ്യമായ  ലംഘനമാണ് ചാലിശ്ശേരിയിൽ  നടക്കുന്നത്. സെമിത്തേരി കരം അടക്കാത്ത ഭൂമിയെന്നതിനാൽ  സെമിത്തേരി എല്ലാവർക്കും കല്ലറകളിൽ പോയി പ്രാർത്ഥിക്കാൻ അവകാശമുള്ള ഇടമാണ്.

2023 നവംബർ 25ന് കോഴിക്കോട്  നവ കേരളസദസ്സിൽ ഹോളി ലാൻഡ്‌ സൊസൈറ്റി സമർപ്പിച്ച നിവേദനഅടിസ്ഥാനത്തിൽ ജസ്റ്റിസ് കെ. ടി. തോമസ് കമ്മീഷൻ ശുപാർശ ചെയ്ത നിയമ നിർമാണത്തിന്ന് മുഖ്യ മന്ത്രിയുടെയും, കേരളസർക്കാരിന്റെയും അനുകൂല നിലപാട് സമാധാനപ്രിയരായ വിശ്വാസ സമൂഹത്തിന് പ്രതീക്ഷനൽകുന്നു.

Advertisment