New Update
/sathyam/media/media_files/zYoMm6ZYBqOV9JaTj7mg.jpg)
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ആഗസ്റ്റ് 5) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Advertisment
വടകര താലൂക്കിൽ പൂവാംവയൽ എൽ പി സ്കൂൾ, കുറുവന്തേരി യുപി സ്കൂൾ, വിലങ്ങാട് സെന്റ് ജോർജ് എച്ച്എസ്എസ്, വെള്ളിയോട് എച്ച്എസ്എസ്, കുമ്പളച്ചോല യുപിസ്കൂൾ എന്നിവയും കൊയിലാണ്ടി താലൂക്കിൽ കൊല്ലത്തെ ഗുരുദേവ കോളേജും താമരശ്ശേരി താലൂക്കിൽ സെൻറ് ജോസഫ് യു പി സ്കൂൾ മൈലെല്ലാംപാറയ്ക്കുമാണ് നാളെ അവധി.