Advertisment

എല്ലാ സീറ്റിലും വിജയിക്കാനാണ് സിപിഐഎം മത്സരിക്കുന്നത്; പ്രവചനം നടത്താൻ താൻ ജ്യോതിഷിയല്ല: വടകരയിലെ സൈബർ അക്രമണം കെ കെ ശൈലജ വിജയിച്ചതിൻ്റെ തെളിവാണെന്ന് സീതാറാം യെച്ചൂരി

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. പ്രധാനമന്ത്രി ഇടയ്ക്കിടെ ഇവിടെ വന്നിട്ട് ഒരു കാര്യവും നടക്കില്ല. പ്രധാനമന്ത്രി വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. പ്രസംഗങ്ങളിൽ അത് വ്യക്തമാണ്. മോദിക്കെതിരെ നൽകിയ പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നില്ല.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
sitharam yechuri latest.jpg

കോഴിക്കോട്: വടകരയിലെ സൈബർ അക്രമണം കെ കെ ശൈലജ വിജയിച്ചതിൻ്റെ തെളിവാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തിഹത്യയും സൈബർ ആക്രമണവും അപലപനീയമാണ്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇത്തരം പ്രവണത അംഗീകരിക്കാനാവില്ലെന്നും യെച്ചൂരി പ്രതികരിച്ചു.

Advertisment

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല. പ്രധാനമന്ത്രി ഇടയ്ക്കിടെ ഇവിടെ വന്നിട്ട് ഒരു കാര്യവും നടക്കില്ല. പ്രധാനമന്ത്രി വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. പ്രസംഗങ്ങളിൽ അത് വ്യക്തമാണ്. മോദിക്കെതിരെ നൽകിയ പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നില്ല.

ഏതെങ്കിലും മുഖ്യമന്ത്രി ജയിലിലാകണമെന്ന് താനോ സിപിഐഎമ്മോ ആഗ്രഹിക്കുന്നില്ല. മറ്റുള്ള പാർട്ടിയുടെ നേതാക്കൾ അങ്ങനെ ആഗ്രഹിക്കുന്നെങ്കിൽ അത് അവരുടെ കാര്യമാണെന്നും യെച്ചൂരി പറഞ്ഞു.

സിപിഐഎം എത്ര സീറ്റിൽ ജയിക്കുമെന്ന ചോദ്യത്തിന് എല്ലാ സീറ്റിലും വിജയിക്കാനാണ് മത്സരിക്കുന്നതെന്നും പ്രവചനം നടത്താൻ താൻ ജ്യോതിഷിയല്ലെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി. ഈ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ ആവില്ല. കേന്ദ്രത്തിനെതിരെയുള്ള വികാരം വോട്ടെടുപ്പിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment