'ഇന്ത്യ രാമരാജ്യമല്ല’, പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയുടെ സസ്പെന്‍ഷന്‍ മരവിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
Y

കോഴിക്കോട്: 'ഇന്ത്യ രാമരാജ്യമല്ല’ പ്ലക്കാര്‍ഡ് ഉയര്‍ത്തിയ എന്‍ഐടി വിദ്യാര്‍ത്ഥിയുടെ സസ്പെന്‍ഷന്‍ മരവിപ്പിച്ചു. അപ്പീല്‍ അതോറിറ്റി വിദ്യാര്‍ത്ഥിയുടെ അപ്പീല്‍ പരിഗണിക്കുന്നത് വരെയാണ് നടപടി മരവിപ്പിച്ചത്.

Advertisment

കോഴിക്കോട് എന്‍ഐടിയില്‍ അയോധ്യ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തത്. നാലാം വര്‍ഷ വിദ്യാര്‍ത്ഥി വൈശാഖ് പ്രേംകുമാറിന്റെ സസ്പെന്‍ഷനാണ് മരവിപ്പിച്ചത്.

’ഇന്ത്യ രാമ രാജ്യമല്ല ‘ എന്ന പ്ലക്കാര്‍ഡുയര്‍ത്തി കോഴിക്കോട് എന്‍.ഐ.ടി ക്യാമ്പസില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥി വൈശാഖിനെ ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഡ് ചെയ്ത്.

എന്‍.ഐ.ടി സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡീന്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തിയിരുന്നു.

Advertisment