/sathyam/media/media_files/EYE7ZYcuj78k3lo0rLuO.jpg)
കോഴിക്കോട്: ഓര്‍ക്കാട്ടേരിയിലെ ഷബ്‌നത്തിന്റെ മരണം ഭര്‍തൃവീട്ടുകാരുടെ അപമാനവും ഭീഷണിയും മൂലമെന്ന് സൂചന നല്‍കുന്ന മറ്റൊരു വിഡിയോ കൂടി പുറത്ത്.
ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് ഷബ്‌ന തന്നെ സ്വന്തം മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. യുവതിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഷബ്‌നയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചെന്ന് വിഡിയോയില്‍ ഷബ്‌ന സൂചിപ്പിക്കുന്നുണ്ട്. താന്‍ ഈ വീട്ടില്‍ നിന്ന് പോകണമെങ്കില്‍ അത് തന്റെ ഭര്‍ത്താവ് പറയട്ടേ എന്നാണ് ഷബ്‌ന ബന്ധുവിനോട് പറയുന്നത്.
താന്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്നും തല്ലുന്നെങ്കില്‍ തല്ലിക്കോ എന്നും ഷബ്‌ന പറയുന്നു. എന്നാല്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങളാണ് ഭര്‍ത്താവിന്റെ ബന്ധുക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us