New Update
/sathyam/media/media_files/5esTBZ2NwqIy5hTzA4bv.jpg)
കോഴിക്കോട്: തിരഞ്ഞെടുപ്പിന്റെ പേരിൽ വിഭാഗീയതയുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്ന് വടകരയിലെ യുഡിഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ഇരുപതിൽ ഇരുപതും ലഭിക്കാവുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. വടകരയിൽ എളുപ്പത്തിൽ വിജയിക്കാനാകുമെന്നും ഷാഫി പറഞ്ഞു.
Advertisment
ഒരു നാടിൻ്റെ സമാധാനം കെടുത്താനും ഭിന്നിപ്പുണ്ടാക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് വടകരയിൽ നടന്നത്. വ്യാജ പ്രചാരണം നടത്തിയവരെ പൊലീസ് കണ്ടെത്തി ശിക്ഷിക്കണമെന്നും ഷാഫി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us