/sathyam/media/media_files/yZTs4hu7oKnaVho27s1Q.jpg)
വടകര: ടിപി വധം ഇത്തവണയും വടകരയിൽ പ്രചാരണ വിഷയമാകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. തിരുത്താൻ സിപിഐഎം ഇതുവരെ തയ്യാറായിട്ടില്ല. വടകര ടിപിയുടെ മണ്ണാണെന്നും ഇത്തവണയും യുഡിഎഫിനൊപ്പം നിൽക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
ശക്തരായ സ്ഥാനാർത്ഥികള്‍ തനിക്കെതിരെ വരുന്നത് ഇത് ആദ്യമായല്ല. പാലക്കാട് 2021 ലെ തിരഞ്ഞെടുപ്പിൽ നടന്നത് എല്ലാവരും കണ്ടതല്ലേ. പ്രധാനമന്ത്രിയും അമിത് ഷായും വരെ വന്ന് പ്രചാരണം നടത്തി.
സ്ഥാനാർത്ഥി ഓഫീസ് പോലും തുറന്നിടത്ത് നിന്നാണ് പാലക്കാട്ടുകാർ തന്നെ വിജയിപ്പിച്ചതെന്നും ഷാഫി ഓർമ്മിപ്പിച്ചു. വോട്ട് ചെയ്യുന്ന ജനങ്ങളുടെ ശക്തിയിലും വടകരയുടെ രാഷ്ട്രീയ ബോധത്തിലുമാണ് തനിക്ക് വിശ്വാസമെന്നും തിരഞ്ഞെടുപ്പ് ജയിക്കുമെന്നും ഷാഫി പറഞ്ഞു.
സ്ത്രീ പ്രാതിനിധ്യം കൂടണമെന്നതിൽ തർക്കമില്ല, എല്ലാ പാർട്ടികളും സ്ത്രീ പ്രാതിനിധ്യം കൂട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us